കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശത്രു ആരാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്ന് സീതാറാം യെച്ചൂരി. കേരളമാണ് മാതൃകാ സംസ്ഥാനമെന്ന് അഭിമാനപൂര്‍വം രാഹുല്‍ പറയുന്നു. ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ മതനിരപേക്ഷ കേരളമാക്കിയതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്ക് വലുതാണ്. കേരള മോഡലില്‍ അഭിമാനിക്കുന്ന രാഹുല്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്യണമെന്നാണ് പരോക്ഷമായി ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments