മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെ ചെറുതാക്കി കാണിക്കാനല്ല ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേല്‍ തങ്ങളുടെ നേതാവാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കളാരും അദ്ദേഹത്തിന്റെ ഏകതാപ്രതിമ സന്ദര്‍ശിക്കാന്‍ എത്തിയിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയ്ക്കായി ഗൂഗിളില്‍ തെരയുമ്പോള്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഗുജറാത്ത് എന്ന് തെളിയുന്നതില്‍ അഭിമാനമില്ലേ എന്നും മോദി ചോദിച്ചു. അമ്രേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദി പട്ടേല്‍ പ്രതിമ വിഷയം വീണ്ടും എടുത്തിട്ടത്.
182 മീററര്‍ ഉയരമുള്ള പ്രതിമയ്ക്കായി 2389 കോടി രൂപയാണ് മുടക്കിയത്. 2018 ഒക്ടോബറിലായിരുന്നു ഏകതാ പ്രതിമ മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. നര്‍മദാ തീരത്ത് വല്ലഭ ഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമ നിര്‍മിച്ചതില്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്.
Post Your Comments