ഹൈദരാബാദ്: ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈയെ നയിച്ചത് ധോണിയ്ക്ക് പകരം സുരേഷ് റെയ്നയായിരുന്നു. 2010-ന് ശേഷം ആദ്യമായാണ് ധോണി ചെന്നൈ ജഴ്സിയില്‍ കളിക്കാതിരുന്നത്. രാജസ്ഥാന് റോയല്‍സിനെതിരെയുള്ള ബാറ്റിങിനിടെ ധോണിക്ക് കടുത്ത പുറംവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ധോണിക്ക് വിശ്രമം അനുവദിക്കുകയായിരുന്നുവെന്നും അടുത്ത മത്സരത്തില്‍ ധോണിയുണ്ടാകുമെന്നും സുരേഷ് റെയ്ന പറയുകയുണ്ടായി.
Post Your Comments