മുംബൈ: ഭോപ്പാലിൽ പ്രഗ്യാ സിംഗ് താക്കൂര്‍ മത്സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി. മാലെഗാവ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസര്‍ നിസാര്‍ അഹമ്മദിന്റെ അച്ഛന്‍ നിസാര്‍ അഹമ്മദ് സയ്യദ് ബിലാലാണ് ഹര്‍ജി നല്‍കിയത്. മാലെഗാവ് സ്ഫോടനക്കേസിലെ പ്രതി ചേർക്കപ്പെട്ടിരുന്ന ഇവരെ കോടതി കുറ്റ വിമുക്തയാക്കിയിരുന്നു.
ഇവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടത്തിയത് കോൺഗ്രസ് നേതാവായിരുന്ന ദിഗ്‌വിജയ് സിംഗ് ആയിരുന്നു. ദിഗ്‌വിജയ് സിങ്ങിനെതിരെ ആണ് ഇവർ മത്സരിക്കുന്നത്. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ പ്രഗ്യ സിംഗ് സ്ഥാനാര്‍ഥിയായി എത്തുന്നതോടെ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments