ഇത്തവണയും ഐപിഎല്ലില്‍ പുത്തന്‍ താരോദയങ്ങളാണ് ഉണ്ടായത്. നിരവധി ബാറ്റിംഗ്, ബൗളിംഗ് വിസ്മയങ്ങള്‍ ഈ സീസണിലും ഉണ്ടായി. സീസണിലെ മികച്ച രണ്ട് ഇന്ത്യന്‍ പേസര്‍മാരുണ്ടെന്ന് ആസ്‌ത്രേലിയന്‍ സൂപ്പര്‍ താരം ബ്രെറ്റ് ലീ
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്രസിദ് കൃഷ്ണയും റോയല്‍ ചലഞ്ചേസിന്റെ നവദീപ് സൈനിയുമാണ് ഇത്തവണത്തെ ബ്രെറ്റ് ലീയുടെ ഫേവറിറ്റുകള്‍. പ്രസിദ് കൃഷ്ണക്ക് ടൂര്‍ണമെന്റിലുടനീളം 145 പെര്‍ അവര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിച്ചതായി ലീ പറഞ്ഞു. നവദീപും ഇന്ത്യയുടെ ഭാവിവാഗ്ദാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറയും സവിശേഷമായ ബൗളിംഗ് കൊണ്ട് ബ്രെറ്റ് ലീയുടെ മനസ്സ് കവര്‍ന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ 145k എന്ന കടമ്പ അനായാസം അതിജീവിക്കുന്നത് നല്ല സൂചനയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ ഇത് മുതല്‍ കൂട്ടണെന്നും ലീ പറഞ്ഞു. ഐ.പി.എല്ലില്‍ കൊല്‍ക്കത്തക്കായി ഇതുവരെ 2 വിക്കറ്റുകളെ പ്രസീദ് നേടിയിട്ടുള്ളു. ബംഗളുരുവിനായി നാല് വിക്കറ്റാണ് സൈനി നേടിയത്.
Post Your Comments