മുബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി ബി എസ് പി അധ്യക്ഷ മായാവതി. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു സാധിക്കുന്നില്ലെന്ന് മായാവതി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നേതാക്കള്‍ നടത്തുന്ന ചട്ട ലംഘനങ്ങള്‍ അവഗണിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു തെരഞ്ഞെടുപ്പ് പ്രചരണ വിലക്ക് നിലനില്‍ക്കെ, യോഗി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.
ഇതിനെതിരെ യാതൊരുവിധ നടപടിയും കൈകൊള്ളാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായില്ലെന്നും മായാവതി ട്വിറ്ററില്‍ക്കുറിച്ചു.
Post Your Comments