News

ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍: ഇത് മൂന്നാമത്തെ സംഭവം

കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുരുലിയ ജില്ലയിലെ സെനബോണ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

സിര്‍കബൈദ് പഞ്ചായത്ത്‌ അംഗത്തിന്റെ മകന്‍ ശിശുപാല്‍ സെഹിസര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ ഗ്രാമവാസികളാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന്‌ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബി.ജെ.പി ആരോപിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബംഗാളില്‍ നടക്കുന്ന സമാനമായ മൂന്നാമത്തെ സംഭവമാണ്. കഴിഞ്ഞ മാസവും ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button