ചെന്നൈ:തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ പാർട്ടിയായ എഐഎഡിഎംകെ ബിജെപി നിയന്ത്രണത്തിലാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി .
തൂത്തുക്കുടിയിൽ തിരഞ്ഞെടുപ്പ് നിർത്തി വെയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവർ പറഞ്ഞു. തന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡ് ആസൂത്രിതമാണെന്നും അവർ പറഞ്ഞു.
ഈ റെയ്ഡുകൾക്ക് യാതൊരു അർത്ഥവുമില്ല. ജനങ്ങൾക്ക് എഐഎഡിഎംകെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രതിപക്ഷത്തെ വേട്ടയാടുകയെന്ന ലക്ഷ്യമാണ് ഐടി റെയ്ഡുകൾക്ക് പിന്നിൽ, കനിമൊഴി പറഞ്ഞു. കനിമൊഴിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ചെന്നൈയിലെ അൽവാർപേട്ടിൽ വോട്ടു ചെയ്യാനെത്തിയ കനിമൊഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.തൂത്തുക്കുടിയിൽ നിന്നുള്ള ഡിഎംകെ സ്ഥാനാർത്ഥിയാണ് കനിമൊഴി
Post Your Comments