Election NewsKeralaLatest News

വിജയരാഘവനെതിരെയുള്ള ഹര്‍ജി രമ്യ ഹരിദാസ് ഇന്ന് സമർപ്പിക്കും

ആലത്തൂര്‍ : ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെയുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിൽ പോലീസ് തുടർപടി സ്വീകരിക്കാത്തതിനാലാണ് രമ്യ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്.

ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നത്.പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു വിജയരാഘവന്‍ രമ്യക്കെതിരെ സംസാരിച്ചത്. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്’ എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button