ലണ്ടന്‍ : രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കാമെന്ന വിജയ് മല്യ വീണ്ടും ട്വീറ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
എയര്‍ ഇന്ത്യയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കുന്നതിനെ വിമര്‍ശിച്ച മല്യ സ്വകാര്യ വിമാന കമ്പനികളോട് സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ചു. കിങ്ഫിഷറില്‍ വന്‍ നിക്ഷേപമാണ് നടത്തിയത്. കമ്പനി അതിവേഗം വളരുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. കമ്പനിയുടെ തകര്‍ച്ചയ്ക്ക് പിന്നാലെ തുക മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും തനിക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയാണ് ഉണ്ടായതെന്ന് മല്യ ആരോപിച്ചു.
ലണ്ടനില്‍ ആയാലും ഇന്ത്യയിലെ ജയിലിലായാലും മുഴുവന്‍ തുകയും ബാങ്കുകള്‍ക്ക് നല്‍കാമെന്നും മല്യ വാഗ്ദാനം ചെയ്തു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടിരൂപ നല്‍കാതെയാണ് മല്യ രാജ്യംവിട്ടത്. ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ക്കെതിരെ നിയമ പോരാട്ടം തുടരുകയാണ് നിലവില്‍ ലണ്ടനിലുള്ള മല്യ.
Post Your Comments