
മുംബൈ: ഒരു ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ലസിത് മലിംഗ. ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ പന്തെറിയാനാണ് പേടിയെന്നാണ് മലിംഗ പറയുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പാണ്ഡ്യയുടെ ഇന്നിങ്സിന് പിന്നാലെയാണ് മലിംഗയുടെ പ്രതികരണം. പാണ്ഡ്യ മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാണ്ഡ്യയ്‌ക്കെതിരെ ബോൾ എറിയാൻ ഭയമാണ്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുതെന്നും മലിംഗ പറയുകയുണ്ടായി.
Post Your Comments