ഹൈദരാബാദ് : ഐപിഎല്ലിലെ 33ആം മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. 2010നു ശേഷം ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെ ആറു വിക്കറ്റിനാണ് രണ്ടാം തോൽവിയിലേക്ക് തള്ളിയിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 132 റണ്‍സ് സൺറൈസേഴ്സ് മറികടന്നു.16.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് സ്വന്തമാക്കി.
#OrangeArmy, describe tonight's win in one emoji…
We'll start – ?#RiseWithUs #SRHvCSK pic.twitter.com/eDtGx7aNqv
— SunRisers Hyderabad (@SunRisers) April 17, 2019
വാര്‍ണറും(50) ബെയര്‍സ്റ്റോയും(പുറത്താകാതെ 61) ചേര്‍ന്നാണ് സൺറൈസേഴ്സിന്റെ ജയം എളുപ്പമാക്കിയത്. വാര്‍ണറിനു പിന്നാലെ വില്യാംസണ്(3), വിജയ് ശങ്കര്‍(7), ദീപക് ഹൂഡ(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. റഷീദ് ഖാന് രണ്ടു വിക്കറ്റും, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ വീതവും ഹൈദരാബാദിനായി വീഴ്ത്തി.
The #Yellove Brigade will be back to the drawing board with plans for a super bounceback! #WhistlePodu #SRHvCSK ?? pic.twitter.com/UyTxg1GKT1
— Chennai Super Kings (@ChennaiIPL) April 17, 2019
45 റൺസ് നേടിയ ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഷെയിൻ വാട്സൺ(29 പന്തില്‍ 31 റണ്‍സ്), ധോണിക്ക് പകരം ക്യാപ്റ്റനായ സുരേഷ് റെയ്ന (13 പന്തില്‍ 13 റണ്‍സ്), കേദാര്‍ ജാദവ് (1 ) സാം ബില്ലിംഗ്സ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. അംബാട്ടി റായുഡു(21 പന്തില്‍ 25), രവീന്ദ്ര ജഡേജയെയും(20 പന്തില്‍ 10) പുറത്താവാതെ നിന്നു.
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്തയെ പിന്തള്ളി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തെത്തി. പരാജയപ്പെട്ടെങ്കിലും 14 പോയിന്റുമായി ഒന്നാം സ്ഥാനത്തു തന്നെ ചെന്നൈ സൂപ്പർ കിങ്സ് തുടരുന്നു.
Match 33. It's all over! Sunrisers Hyderabad won by 6 wickets https://t.co/wt6ErRoH4C #SRHvCSK #VIVOIPL
— IndianPremierLeague (@IPL) April 17, 2019
.@SunRisers opener David Warner collects the Man of the Match award for his 50 off just 25 balls. #VIVOIPL #SRHvCSK pic.twitter.com/72e6shVgxZ
— IndianPremierLeague (@IPL) April 17, 2019
Bairstow finishes it off in style for the @SunRisers as they win by 6 wickets here at their home ground.#SRHvCSK pic.twitter.com/TIC75863Pl
— IndianPremierLeague (@IPL) April 17, 2019
WATCH: David Warner's quick-fire 50(25) ??
?️?️https://t.co/hvfEDewViz #SRH pic.twitter.com/TQDLWuxOwM
— IndianPremierLeague (@IPL) April 17, 2019
Post Your Comments