അള്‍ട്ര സൗണ്ട് സ്‌കാന്‍ ചെയ്ത് തുടങ്ങിയപ്പോള്‍ നടക്കുന്നത് കണ്ട ഡോക്ടര്‍ ഞെട്ടി. ഇരട്ടക്കുട്ടികള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പരസ്പരം തല്ല് കൂടുന്നതാണ് സ്‌കാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ കണ്ടത്. നാലാം മാസത്തെ സ്‌കാന്‍ ചെയ്യുന്നതിനിടെയാണ് ഈ കാഴ്ച്ച കണ്ടത്.
കുഞ്ഞുങ്ങള്‍ പരസ്പരം ചവിട്ടുന്നത് ഡോക്ടര്‍ വിളിച്ച് കാണിക്കുകയാണ് ചെയ്തത്. ഈ സംഭവം ചൈനയിലെ ചില പത്രങ്ങളില്‍ വന്നിരുന്നുവെന്നും താവൂ പറഞ്ഞു. ഗര്‍ഭപാത്രത്തില്‍ കിടന്ന് ഇരട്ടക്കുട്ടികള്‍ പരസ്പരം തല്ല് കൂടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 25 ലക്ഷത്തോളം ലൈക്കും 80,000 കമന്റസും ഈ വീഡിയോയ്ക്ക് കിട്ടി കഴിഞ്ഞു. ഇപ്പോഴേ തല്ല് തുടങ്ങിയോ എന്നാണ് വീഡിയോ കണ്ട ചിലര്‍ കമന്റിട്ടത്.
https://youtu.be/_-1dkZbw4Sc
Post Your Comments