പാലക്കാട്: ആലത്തൂരില്‍ നിന്നും ഇരട്ട സഹോദരികളായ ശ്രേയ, ശ്രേജ എന്നിവരെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടികളെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല.എഎസ്‌എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇവരെ നവംബര്‍ 3 മുതലാണ് കാണാതായത്.
സ്കൂളിൽ ഒപ്പം പഠിക്കുന്ന ചുണ്ടക്കാട് സ്വദേശി അര്‍ഷാദ്, മേലാര്‍കോട് സ്വദേശി അഫ്സല്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് പെൺകുട്ടികൾ നാടുവിട്ടത്. ഇവര്‍ പാലക്കാട് നഗരത്തില്‍ ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പതിനേഴ്കാരനായ തുർക്കിഷ് വിദ്യാർത്ഥി സിറിയൻ ബാലനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം
തങ്ങള്‍ വിനോദയാത്രയ്ക്ക് പോകുമെന്ന് പെണ്‍കുട്ടികള്‍ കൂട്ടുകാരോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ലെന്നും പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടികളുടെ കൈവശം മൊബൈല്‍ ഉണ്ടായിരുന്നില്ല എന്നാണ് വീട്ടുകാര്‍ അറിയിച്ചത്. അതേസമയം, ഇവര്‍ സ്വകാര്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ബുധനാഴ്ച വൈകിട്ട് കുട്ടികൾ തമിഴ്നാട്ടിലേക്കുള്ള ബസില്‍ കുട്ടികള്‍ കയറിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചതായി പോലീസ് വ്യക്തമാക്കി. കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. ഫോണ്‍ കേന്ദ്രീകരിച്ച് കുട്ടികളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പോലീസ്.
Post Your Comments