PalakkadKeralaNattuvarthaLatest NewsNews

ആലത്തൂരിൽ നിന്നും ഇരട്ട സഹോദരികൾ വീടുവിട്ടത് പ്രണയം നിരസിച്ചതിനെ തുടർന്ന്: ആർപിഎഫ്

പാലക്കാട്: ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും ആർപിഎഫ് കണ്ടെത്തിയത്. പെൺകുട്ടികൾ പ്രണയം അറിയിച്ചത് വീട്ടുകാർ നിരസിച്ചതിനെ തുടർന്നാണ് വീട് വിട്ടതെന്ന് ആർപിഎഫ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കുട്ടികളുടെ കൈവശം നാല്പത്തിനായിരത്തോളം രൂപ വിലമതിക്കുന്ന ആഭരണവും ഒൻപതിനായിരത്തോളം രൂപയും ഉണ്ടായിരുന്നു. വീടുവിട്ട് പൊള്ളാച്ചിയിലും ഊട്ടിയിലും തങ്ങിയ കുട്ടികൾ ഗോവയിലേക്ക് പോകുന്നതിനാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവിടെവെച്ച് ആർപിഎഫിലെ വനിതാ ഉദ്യോഗസ്ഥ ഇവരെ കണ്ടെത്തുകയായിരുന്നു.

എസ്പി ഭരണകാലത്ത് പലായനം ചെയ്ത ഹിന്ദു കുടുംബങ്ങളെ തിരിച്ചെത്തിച്ച് യോഗി: വീടുകളിൽ സന്ദർശനം നടത്തി ധൈര്യം പകർന്നു

നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കുട്ടികൾ തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button