പത്തനംതിട്ട: പമ്പയില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാക്കളിൽ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഇന്നലെ കാണാതായ വടശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് പള്ളിക്ക മുരുപ്പ് പാറാനിക്കൽ കടവിൽ നിന്നും ഇന്ന് കണ്ടെത്തിയത്. യുവാക്കളുടെ അഞ്ചംഗ സംഘം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വടശ്ശേരിക്കര ബംഗ്ലാവ് കടവില്‍ കുളിക്കാനിറങ്ങിയിരുന്നു. ഇവരില്‍ മൂന്ന് പേരെയാണ് കാണാതായത്. ഇതിൽ ഇന്നലെ തന്നെ തലച്ചിറ പുത്തൻപുരയിൽ നന്ദു, പാറ കിഴക്കേതിൽ സുജിത് എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. പ്രശാന്തിനായി ഇന്നലെ രാത്രി വരെയും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
Post Your Comments