ഹെല്‍സിങ്കി: ഫിന്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി(എസ്ഡിപി)ക്ക് വിജയം. ഇഞ്ചോടിഞ്ച് മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ 17.7 ശതമാനം വോട്ട് നേടിയാണ് എസ്ഡിപി വിജയിച്ചത്. വലതുപക്ഷ പാര്‍ടിയായ ഫിന്‍സ് പാര്‍ടി 17.5 ശതമാനം വോട്ട് നേടി രണ്ടാമതെത്തി. നാഷണല്‍ സഖ്യപാര്‍ടി 17 ശതമാനവും സെന്റര്‍ പാര്‍ടി 13.8 ശതമാനം വോട്ടും നേടി. നൂറ് വര്‍ഷത്തിനിടയില്‍ ഇതാദ്യമാണ് ഫിന്‍ലന്‍ഡില്‍ ഒരു പാര്‍ടിയും 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടാത്തത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ വിവിധ പാര്‍ടികള്‍ തുടങ്ങിക്കഴിഞ്ഞു.
എസ്ഡിപി ചെയര്‍മാന്‍ ആന്റി റിനേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധത അറിയിച്ചു. അങ്ങനെ സംഭവിച്ചാല്‍ 2003നുശേഷം രാജ്യത്ത് അധികാരമേല്‍ക്കുന്ന ആദ്യ ഇടത് ആഭിമുഖ്യമുള്ള പ്രധാനമന്ത്രിയായി റിനേ മാറും. തെരഞ്ഞെടുപ്പില്‍ മധ്യ ഇടത്, ഇടതുപക്ഷ പാര്‍ടികള്‍ക്ക് ലഭിച്ച വോട്ടുശതമാനം വര്‍ധിച്ചു. ഗ്രീന്‍ ലീഗ് 11.5 ശതമാനം വോട്ടും ഇടതുസഖ്യം 8.2 ശതമാനംവോട്ടും നേടി.
Post Your Comments