UAELatest NewsGulf

ദുബായില്‍ പ്രവാസിയായ മസാജ് പാര്‍ലര്‍ ജീവനക്കാരിക്കെതിരെ മദ്യ ലഹരിയില്‍ ലെെംഗീകാതിക്രമം

അല്‍ റഷീദിയ :  ദുബായില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിക്കെതിരെ മദ്യ ലഹരിയില്‍ ലെെംഗീകാതിക്രമം. ഇന്ത്യക്കാരനായ 32 കാരനായ യുവാവാണ് തായ് ലാന്‍റുകാരിയായ 34 കാരിയായ മസാജ് പാര്‍ലര്‍ ജീവനക്കാരിക്കെതിരെ മദ്യലബരിയില്‍ ലെെംഗീകാതിക്രമം നടത്തിയത്. അതുമാത്രമല്ല യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അല്‍ റഷാദീയ പോലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയു കോടതിയില്‍ ഹാജരാക്കുകയും ചെയ്തു .പ്രാഥമിക വാദത്തില്‍ യുവാവ് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയോട് പറഞ്ഞു.

ലെെംഗീകാതിക്രമം, ശാരീരികമായി മര്‍ദ്ദിക്കല്‍ , നിയമപരമല്ലാത്ത മദ്യപാനം തുടങ്ങിയവയ്ക്കാണ് യുവാവിനെതിരെ കേസ് ഉണ്ടായിരുന്നത്. സംഭവത്തെ ക്കുറിച്ച് യുവതി കോടതിയെ ബോധിപ്പിച്ചത് ഇങ്ങനെ. മസാജ് പാര്‍ലറിന് പുറത്തായിരുന്ന സമയം പ്രതി തന്നെ വന്ന് ദുരുദ്ദേശമായി സ്പര്‍ശിച്ചു. തുടര്‍ന്ന് പ്രതിയെ പിടിച്ച് തളളിയതിനെ തുടര്‍ന്ന് അയാള്‍ തന്‍റെ കെെയ്യില്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.

തന്‍റെ നിലവിളികേട്ട് സഹ പ്രവര്‍ത്തക പാര്‍ലറില്‍ നിന്ന് ഓടി വന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പിന്‍ മാറിയില്ല. പോലീസ് വന്നാലും ഇനിക്ക് പുല്ലാണ് എന്ന് വിളിച്ച് പറഞ്ഞ് ഇയാള്‍ വീണ്ടും മര്‍ദ്ദിച്ചിതായും യുവതി കോടതിയെ ബോധിപ്പിച്ചു . തെളിവായി യുവതി ആശുപത്രിയില്‍ ചികില്‍ സ തേടിയതിന്‍റെ രേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കോടതിയെ കാട്ടി. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ വരുന്ന മെയ് 5 ന് ശിക്ഷ. വിധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button