ആര്‍ബിഐ ചൊവ്വാഴ്ച ഇറക്കിയ അമ്പത് രൂപ നോട്ടിന്റെ ചില പ്രത്യേകതകള്‍ ഇവയാണ്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒപ്പിട്ട നോട്ടിന്റെ ഡിസൈന്‍ മഹാത്മാഗാന്ധി സീരീസിന് സമാനമാണ്്. ഇതിന്റെ ഡൈമന്‍ഷന്‍ 66 മി.മീ. x 135 മി. ആണ്.
ഈ നോട്ടിന്റെ മുന്‍വശത്ത് ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയില്‍ 50 എന്ന സംഖ്യ എഴുതിയിട്ടുണ്ട്. നോട്ടിന്റെ രണ്ട്ട വശത്തും 50 എന്നെഴുതിയിട്ടുണ്ടെങ്കിലും അത് ചെറിയവലിപ്പത്തിലാണ് കാണിച്ചിരിക്കുന്നത്. വാട്ടര്‍മാര്‍ക്കിന് ശേഷം വെര്‍ട്ടിക്കല്‍ ബാന്‍ഡിന്റെ മധ്യത്തായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിലെ ഡിസൈന്‍ ശരിക്കും കാണണമെങ്കില്‍ അത് പ്രകാശത്തിന് എതിരായി പിടിക്കണം.
സെക്യൂരിറ്റി ത്രെഡ് ഉപയോഗിച്ചാണ് നോട്ടിന്റെ മുന്‍വശത്ത് ഭാരതീയ റിസര്‍വ് ബാങ്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വശത്ത് തന്നെ അശോകസ്തംഭവും അച്ചടിച്ചിട്ടുണ്ട്. പിറകില്‍ ഇട് വശത്തായാണ് നോട്ട് അച്ചടിച്ച വര്‍ഷം കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം സ്വച്ഛ് ഭാരത് ലോഗോയും പ്രിന്റ് ചെയ്തിട്ടുണ്ട്.
Post Your Comments