ന്യൂഡല്‍ഹി: രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിര്‍ത്തിയാതായി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. 2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചത്തിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടുകളാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഈ നോട്ടുകൾ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
read also: ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് കുടിക്കാം ഈ പാനീയം…
2000 രൂപ നോട്ട് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. നിലവില്‍ ഇടപാടുകള്‍ക്ക് ഈ നോട്ടുകൾ ഉപയോഗിക്കുന്നതിനു വിലക്കില്ല
2. 2023 സെപ്റ്റംബര്‍ 30നകം ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണം
3. മേയ് 23 മുതല്‍ ഏതു ബാങ്കില്‍നിന്നും നിങ്ങളുടെ കയ്യിലുള്ള 2000 രൂപ മാറ്റിയെടുക്കാം
5. ഒറ്റത്തവണ മാറ്റിയെടുക്കാവുന്ന പരമാവധി തുക 20,000 രൂപയാണ്
5. എന്നാൽ, ബാങ്കില്‍ നിക്ഷേപിക്കാന്‍ പരിധിയില്ല
Post Your Comments