ന്യൂഡൽഹി: കീറിയതോ വികൃതമായതോ ആയ കറൻസി നോട്ടുകൾ നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ പണം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. പണം സുരക്ഷിതമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ അറിയിപ്പ്. ഇത്തരം കീറിയ നോട്ടുകൾ മാറികിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന മാർഗ്ഗനിർദ്ദേശങ്ങൾ ആർബിഐ നൽകുന്നു. നിങ്ങളുടെ പക്കൽ കീറിയതോ വികൃതമായതോ ആയ നോട്ടുകൾ ഉണ്ടെങ്കിൽ, ആ കറൻസി നോട്ടുകൾ കൈമാറാൻ ആർബിഐയുടെ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
കീറിേപ്പായ ഒരു നോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഭാഗം നഷ്ടമാവുകയോ രണ്ട് തുണ്ടുകൾ കൂട്ടിച്ചെർത്തതോ ആയ നോട്ടുകളെയാണ്. വികൃതമാക്കിയ നോട്ടുകൾ ഏതെങ്കിലും ബാങ്ക് ശാഖകളിൽ ഹാജരാക്കാമെന്ന് ആർ ബി ഐ നിർദേശിക്കുന്നു. ഇത്തരം നോട്ടുകൾ ഏത് ബാങ്കുകളിലും ഹാജരാക്കാവുന്നതാണ്. അ്രപകാരം ഹാജരാക്കപ്പെടുന്ന നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘നോട്ട് റീഫണ്ട്’ 2009 നിയമം അനുസരിച്ച് സ്വീകരിക്കപ്പെടുകയും ഉടൻ തന്നെ വച്ച് മാറുകയും ചെയ്യുന്നതായിരിക്കും.
Also Read:അഫ്ഗാനിൽ നിന്ന് ഭാരതീയരെ തിരികെയെത്തിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ കരുത്ത്: മജീദ് ഉസ്താദ് വടകര
‘രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലെയും ബാങ്കുകളുടെ എല്ലാ ശാഖകളും താഴെപ്പറയുന്ന ഉപഭോക്തൃ സേവനങ്ങൾ, കൂടുതൽ സജീവമായും ശക്തമായും പൊതുജനങ്ങൾക്ക് നൽകുന്നതിന് നിർബന്ധിതമാണ്, അതിനാൽ ഈ ആവശ്യത്തിനായി ആർബിഐ പ്രാദേശിക ഓഫീസുകളെ സമീപിക്കേണ്ട ആവശ്യമില്ല’ എന്ന് ആർബിഐ അതിന്റെ ‘മാസ്റ്റർ സർക്കുലർ ഫെസിലിറ്റി ഫോർ എക്സ്ചേഞ്ച് ഓഫ് നോട്ട്സ് ആൻഡ് കോയിൻസ് ഓഫ് ജൂലായ് 01, 2020’ ൽ വ്യക്തമാക്കുന്നുണ്ട്.
ആവശ്യാനുസരണം എല്ലാ വിഭാഗങ്ങളുടെയും പുതിയ / നല്ല നിലവാരമുള്ള നോട്ടുകളും നാണയങ്ങളും വിതരണം ചെയ്യണമെന്നും മലിനമായ / വികൃതമായ / വികലമായ നോട്ടുകൾ കൈമാറ്റം ചെയ്യാമെന്നും അയി ബി ഐ വ്യക്തമാക്കുന്നുണ്ട്.
Post Your Comments