ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ പ്രഖ്യാപിച്ചപ്പോൾ ഋഷഭ് പന്തിനെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്. പന്തിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സുദീർഘമായ ചർച്ചയാണ് നടന്നത്. ധോണിക്കു പരുക്കേറ്റാൽ മാത്രം പകരക്കാരായി ഋഷഭ് പന്തിനെയോ ദിനേഷ് കാർത്തിക്കിനെയോ കളിപ്പിച്ചാൽ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പ്രധാനപ്പെട്ടൊരു മൽസരത്തിൽ വിക്കറ്റ് കീപ്പിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യം പരിഗണിച്ചാണ് പന്തിനു പകരം കാർത്തിക്കിന് അവസരം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ബാറ്റിങ് നിരയിൽ നാലാം നമ്പർ സ്ഥാനത്തേക്ക് ആരു വരുമെന്നതു ടീം സിലക്ഷനു മുൻപു തന്നെ വലിയ ചർച്ചയായിരുന്നു. തമിഴ്നാട് താരം വിജയ് ശങ്കറിന് അവസരം നൽകാനായിരുന്നു സിലക്ടർമാരുടെ തീരുമാനം. ബാറ്റിങ്ങിനു പുറമെ അത്യാവശ്യം ബോൾ ചെയ്യാനും വിജയ് ശങ്കറിനാകും. മാത്രമല്ല, മികച്ചൊരു ഫീൽഡർ കൂടിയാണ് അദ്ദേഹമെന്നും പ്രകാശ് കൂട്ടിച്ചേർത്തു.
Post Your Comments