പത്തനാപുരം : കേരളം രാജ്യത്തിന് മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ സവിശേഷതയെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി പത്തനാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കി.
സാക്ഷരതയുടെ കാര്യത്തിലും മികച്ച വിദ്യാഭ്യാസനിലവാരത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്. പുറംലോകത്തെ കേരളം ആത്മവിശ്വാസത്തോട നോക്കി കാണുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാണെന്നും രാഹുല്‍ പറഞ്ഞു. തെക്കെ ഇന്ത്യയില്‍ മത്സരിക്കാനുള്ള തീരുമാനം രാജ്യത്തിന് സന്ദേശം നല്‍കാനാണ്. ഭാരതമെന്നത് ലക്ഷക്കണക്കിന് ആശയങ്ങളും ചിന്തയുമാണ്. സാമൂഹ്യസമന്വയത്തിന്റെ മികച്ച ഉദാഹരമാണ് കേരളമെന്നും രാഹുല്‍ പറഞ്ഞു
ബിജെപിക്ക് എതിരെ പ്രസംഗത്തിൽ ആഞ്ഞടിച്ച രാഹുൽ ഇടതുപക്ഷത്തിനെതിരെ ഒന്നും സംസാരിച്ചില്ല. നിങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നുമാത്രമാണ് രാഹുൽ പറഞ്ഞത്.
അതേസമയയം മോദി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. ജനങ്ങളോട് പറഞ്ഞ ഒരു കാര്യവും നടപ്പാക്കിയില്ല. പ്രതിവര്‍ഷം രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു, അക്കൗണ്ടില്‍ പതിനഞ്ച് കോടി വരുമെന്ന് പറഞ്ഞു, കര്‍ഷകര്‍ക്ക് ന്യായ വില നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും അതിന്റെ നേട്ടം ലഭിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു.
Post Your Comments