KeralaLatest NewsElection News

ആചാര സംരക്ഷണത്തിനൊപ്പമെന്ന് രാഹുൽ ഗാന്ധി

പത്തനംതിട്ട : ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിനൊപ്പമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വ്യക്തമാക്കി. വിശ്വാസികൾക്കൊപ്പം കോൺഗ്രസ് നിൽക്കുമെന്ന് രാഹുൽ അറിയിച്ചു. ആരുടേയും വിശ്വാസത്തെ വേദനിപ്പിക്കില്ല.വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ ശബ്ദമായി ലോക്‌സഭയിൽ എത്താനാണ് ആഗ്രഹമെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ സാക്ഷരതയുടെ കാര്യത്തിലും മികച്ച വിദ്യാഭ്യാസനിലവാരത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്. പുറംലോകത്തെ കേരളം ആത്മവിശ്വാസത്തോട നോക്കി കാണുന്നത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാണെന്നും രാഹുല്‍ പറഞ്ഞു. തെക്കെ ഇന്ത്യയില്‍ മത്സരിക്കാനുള്ള തീരുമാനം രാജ്യത്തിന് സന്ദേശം നല്‍കാനാണ്. ഭാരതമെന്നത് ലക്ഷക്കണക്കിന് ആശയങ്ങളും ചിന്തയുമാണ്. സാമൂഹ്യസമന്വയത്തിന്റെ മികച്ച ഉദാഹരമാണ് കേരളമെന്നും രാഹുല്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button