Latest NewsKerala

അന്യ സംസ്ഥാനത്ത് നിന്നുളളവരായത് കൊണ്ടാണോ ഈ അവഗണന ?  അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യയേയും മകളേയും കാണാതായിട്ട് ഇന്നേക്ക് 1 മാസം തികയുന്നു ; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് അക്ഷേപം

കൊച്ചി:   റായ്ബറേലിയിൽ നിന്നും കേരളത്തിൽ ഭർത്താവിനൊപ്പം താമസിക്കാൻ വന്ന ഭാര്യയേയും അവരുടെ മകളേയും കാണാതായതില്‍ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും പോലീസ് വേണ്ട നടപടി എടുക്കുന്നില്ലെന്ന് അക്ഷേപം.റോഷ്‌നി (26 വയസ്സ്), മകൾ അനന്യ (5 വയസ്സ്) എന്നിവരെ കഴിഞ്ഞ മാര്‍ച്ച് മാസം 9 -ാം തീയതി മുതല്‍ കാണാതായെന്നാണ് പരാതി.

ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് പിറ്റേ ദിവസം 10 -ാം തിയതി കാണാതായ റോഷ്നിയുടെ ഭര്‍ത്താവ് സോനു പോലീസില്‍ പരാതിയും നല്‍കുകയുണ്ടായി. . എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്ടര്‍ ചെയ്തതായി അറിയുന്നത്. എന്നാല്‍ കാണാതായ രോഷ്‌നിയെയും മകൾ അനന്യയെയും കണ്ടുപിടിക്കാൻ ഒരു തരത്തിലുള്ള അന്വേഷണവും ഇതുവരെ നോർത്ത് പോലീസ് ചെയ്തിട്ടില്ലെന്നും . കേസിന്റെ തൽസ്ഥിതി അറിയാൻ വേണ്ടി നിരന്തരം പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ തന്നെ നിരുത്സാഹപ്പെടുത്തി പറഞ്ഞയക്കുകയാണെന്ന് സോനു പറയുന്നു.

കേരളത്തിൽ ജോലിചെയ്യാൻ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ പലതരത്തിലുള്ള പീഡനങ്ങൾക്കു വിധേയമാകുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ. എന്നാൽ അറിയാത്ത ഒട്ടനവധി പുറംലോകം അറിയാത്ത കുറ്റകൃത്യങ്ങൾ അവർക്കു നേരെ നടക്കുന്നേണ്ടന്നതാണ് സത്യം. അന്യസംസ്ഥാന തൊഴിലാളികൾക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല എന്നതുകൊണ്ടാവാം അവർക്കു നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വേണത്രെ ശ്രദ്ധ കിട്ടാതെ പോകുന്നതെന്ന് അക്ഷേപം ഉയരുന്നു.

കാണാതായ തന്‍റെ ഭാര്യയും കുഞ്ഞു മകളും തിരിച്ചു വരുന്നതിനായി കാത്തിരിക്കുകയാണ് പാവപ്പെട്ട അന്യസംസ്ഥാനത്ത് നിന്ന് ജീവിക്കാന്‍ വേറെ ഒരു വഴിയുമില്ലാതെ ഇവിടെയെത്തിയ സോനു. ദയവായി പൊതു ജനങ്ങള്‍ തനിക്ക് നീതി കിട്ടാനായി സഹായിക്കണമെന്നും സോനു പറയുന്നു.

സോനുവിന്‍റെ മേല്‍വിലാസം

Sonu S.V.
Age:L 30 yrs
S/o. Suresh, Kanjikheda Village,
Post Somoda, Sareri, Raibareli, UP
Phone number: 9745033390, 8089887270

shortlink

Related Articles

Post Your Comments

Related Articles


Back to top button