Election NewsLatest NewsIndia

വിലക്ക് ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി

ലഖ്‌നൗ: വിവാദ പ്രചാരണം നടത്തിയ സംഭവത്തിൽ രണ്ടുദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച്‌ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബി.എസ്.പി അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പലിശയടക്കം തിരിച്ച്‌ നല്‍കുമെന്ന് മായാവതി വ്യക്തമാക്കി.

തനിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യ അജണ്ടയുണ്ടെന്നും മായാവതി ആരോപിച്ചു.”അവരുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ആരുടെയോ സ്വാധീനം കൊണ്ടാണ് കമ്മീഷൻ പെട്ടെന്ന് ഒരു തീരുമാനമെടുത്തത്. ഈ രണ്ടുദിവസങ്ങൾ കരിദിനമായി ആചരിക്കുമെന്നും മായാവതി പറഞ്ഞു.

തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും എതിരെ തിരിയുമെന്നും മായാവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button