Latest NewsInternational

തീപിടുത്തമുണ്ടായ പള്ളിക്ക് 785 കോടിയുടെ സഹായവുമായി വ്യവസായി

പാരീസ്: പാരീസിലെ വിഖ്യാതമായ നോത്രദാം പള്ളിയില്‍ തീപിടുത്തമുണ്ടായ സംഭവത്തിൽ 785 കോടിയുടെ സഹായം നൽകുമെന്ന് പ്രമുഖ വ്യവസായി അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ അഗ്നിബാധയില്‍ പള്ളി ഗോപുരവും, മേല്‍ക്കൂരയുടെ സിംഹഭാഗവും തകര്‍ന്നു വീണു. ഏറെ വൈകിയാണ് തീയണച്ചത്.

അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്റെ ഉടമയായ ഫ്രാങ്കോയിസ് ഹെന്‍‌റി പിനോള്‍ട്ടാണ് സംഭാവന പ്രഖ്യാപിച്ചിരിക്കുന്നത്. നോത്രദാമിലെ പള്ളി കത്തിപ്പോയ പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാനാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് പിനോള്‍ട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യണ്‍ യൂറോ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഏതാണ്ട് 785 കോടി രൂപ വരുമിത്.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിതിനിടയിലാണ് തീപിടുത്തമുണ്ടായത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത നോത്രദാം കത്തീഡ്രല്‍ പാരീസിന്റെ അടയാളമായി കരുതപ്പെടുന്നു. യുനെസ്കോ വേള്‍ഡ് ഹെറിട്ടേജ് പട്ടികയില്‍ പെട്ട നോത്രദാം പള്ളിയില്‍ ലക്ഷക്കണക്കിനു സന്ദര്‍ശകരാണ് വര്‍ഷം തോറും വന്നെത്തുന്നത്. വിക്ടർ യൂഗോയുടെ നോത്രദാം ദ് പറീ (നോത്രദാമിലെ കൂനൻ) എന്ന കൃതിയിലൂടെയാണ് ലോകം ഈ പള്ളിയെ പരിചയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button