അബുദാബി : സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ദുബായ് പോലീസ്. നിയന്ത്രണമില്ലാതെ തെറ്റായി സോഷ്യല്‍ മീഡി ഉപയോഗപ്പെടുത്തുന്നവരെ തേടി വരാനിരിക്കുന്നത് വലിയ നിയമക്കുരുക്കായിരിക്കുമെന്ന് ദുബായ് പോലീസിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിരന്തരം സോഷ്യല്‍ മീഡിയ ദുരുദുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ദുബായ് പോലീസ് ഇപ്പോള്‍ കര്‍ശന നടപടിയെടുത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും തരത്തിലുളള ചീത്ത കാര്യങ്ങള്‍ക്കായി ആരെങ്കിലും ചീത്ത വാക്കുകള്‍ വിളിക്കുകയോ , ഭീഷണിപ്പെടുത്തുകയോ ,ഭയപ്പെടുത്തുകയോ മറ്റുളളവര്‍ക്ക് അധിക്ഷേപകരമാകുന്ന വിധം ആരെങ്കിലും സോഷ്യല്‍ മീഡിയയെ വിനിയോഗിച്ചാല്‍ അവര്‍ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ മേല്‍പ്പറഞ്ഞവിധം ആളുകളെ അധിക്ഷേപിക്കുകയോ മറ്റും ചെയ്താല്‍ അത് കുറ്റകരമല്ലെന്ന് എന്നാല്‍ അത് തികച്ചും ഒരു തെറ്റായ ധാരണയാണെന്നും ഇത്തരത്തിലുളളവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അറിയിച്ചു.
Post Your Comments