ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ മുസ്ലീംകള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യണമെന്നാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചത്. ബിഹാറിലെ കൈത്താറിലായിരുന്നു പ്രസ്താവന.
‘എനിക്ക് എന്റെ മുസ്ലീം സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. നിങ്ങളെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഉവൈസിയെ പോലെ ചിലരെ ഉപയോഗിച്ച് നിങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ നോക്കുന്നു. നിങ്ങള്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്താന്‍ മോദിയെ തുരത്തിയോടിക്കാന്‍ കഴിയും.’ എന്നായിരുന്നു സിദ്ദുവിന്റെ പ്രസ്താവന.
തെരഞ്ഞെടുപ്പ് വര്‍ഗീയ പരാമര്‍ശത്തിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് സിദ്ദുവും പരിധി വിട്ടത്.
Post Your Comments