ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയുടെ പരിശോധനയും കമീഷനിങ്ങും പൂര്‍ത്തിയായി. വോട്ടിങ് യന്ത്രങ്ങളുടെ സ്വീകരണ–വിതരണ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ വീതമുള്ള സംഘമാണ് കമീഷന്‍ പൂര്‍ത്തിയാക്കിയത്.
കലക്ടര്‍ എസ് സുഹാസ് വിവിധ കേന്ദ്രങ്ങളിലെത്തി പുരോഗതി വിലയിരുത്തി മോക്‌പോള്‍ ചെയ്തു.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങളിലും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ മണ്ഡലങ്ങളിലുമാണ് വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ് പൂര്‍ത്തിയായത്. വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ചെയ്തശേഷം സ്ട്രോങ് റൂമുകളിലേക്ക് മാറ്റി.
Post Your Comments