Latest NewsIndia

ഇന്ത്യയ്ക്കെതിരെ ഇനി ആയുധം എടുക്കണമെന്ന് തോന്നിയാൽ ശക്തമായ മറുപടി ലഭിക്കുമെന്ന് ഓർക്കണം,പാകിസ്ഥാന് പ്രധാനമന്ത്രിയുടെ താക്കീത്

ഭീകരരെ അവരുടെ ഒളിത്താവളങ്ങളിൽ കയറി ആക്രമിക്കുമെന്ന് സർജിക്കൽ സ്‌ട്രൈക്കിനെയും ബാലകോട്ട് ആക്രമണത്തെയും ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

മൊറാദാബാദ് : ഇനിയും ഇന്ത്യയ്ക്കെതിരെ ആയുധം എടുക്കണമെന്ന് തോന്നിയാൽ അത് വലിയ വില നൽകാൻ തയ്യാറെടുത്തിട്ടാകണമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത്.പാകിസ്ഥാൻ ഇതുവരെ കണ്ട ഇന്ത്യയല്ല,ഇത്. മുൻപ് ഒരു ഭീകരാക്രമണം നടന്നാൽ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ ലോകത്തിനു മുന്നിൽ കണ്ണീരൊഴുക്കുമായിരുന്നു.എന്നാൽ ഇന്ന് സ്ഥിതി മാറി.

അവർ ഉറി ആക്രമണം നടത്തിയപ്പോൾ തന്നെ ലോകം കണ്ടു ,നമ്മുടെ സൈന്യത്തിന്റെ കരുത്ത്,സർജ്ജിക്കൽ സ്ട്രൈക്കിലൂടെ. രണ്ടാമത് പുൽ വാമയിൽ കയറിയപ്പോൾ പിന്നെ അധികം നോക്കേണ്ടി വന്നില്ല,പാക് മണ്ണിൽ വച്ച് തന്നെ ഇന്ത്യ പക വീട്ടി, മോദി പറഞ്ഞു. ഉത്തരപ്രദേശിലെ മൊറാദാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനും,ഭീകരതയെ പിന്തുണയ്ക്കുന്നവരും ചേർന്ന് ഭയപ്പെടുത്തിയാൽ അതിനു മറുപടി നൽകാൻ ഇന്ത്യ വളർന്നു കഴിഞ്ഞു. ഭീകരരെ അവരുടെ ഒളിത്താവളങ്ങളിൽ കയറി ആക്രമിക്കുമെന്ന് സർജിക്കൽ സ്‌ട്രൈക്കിനെയും ബാലകോട്ട് ആക്രമണത്തെയും ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button