വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ വിമാനം ഹെലികോപ്റ്ററില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പൈലറ്റും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നേപ്പാള്‍ ലുക്ലയിലെ ടെന്‍സിങ് ഹിലരി വിമാനതാവളത്തിലാണ് അപകടമുണ്ടായത്. നേപ്പാളിലെ ആഭ്യന്തര വിമാന സര്‍വീസായ സമ്മിറ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം ഇതുവരെയും വ്യക്തമായില്ല.
കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന വിമാനം റണ്‍വേയില്‍ നിന്നും പറന്നുയരുന്നതിനിടെ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹെലികോപ്റ്ററില്‍ ഇടിക്കുകയായിരുന്നു.
ചെറിയ റണ്‍വെയുള്ള ലുക്ല വിമാനത്താവളം എവറസ്റ്റ് മലനിരകള്‍ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്ന വിമാനത്താവളങ്ങളിലൊന്നാണ് ടെന്‍സിങ് ഹിലരി വിമാനത്താവളം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Post Your Comments