തിരുവനന്തപുരം: വിഷുകൈനീട്ടമായി മലയാളികള്‍ക്ക് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ അഭ്യര്‍ത്ഥന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് അഭ്യര്‍ത്ഥിച്ചത്
ഓഖി ദുരന്തത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ സമാശ്വാസിപ്പിക്കാനും സഹായം ചെയ്യാനും മോദി നേരിട്ടാണ് തന്നോട് നിര്‍ദേശിച്ചത്. അതിനാല്‍ മലയാളികളെല്ലാം മോദിക്ക് വേണ്ടി ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍മ്മല സീതരാമന് പറഞ്ഞു.
ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് മോദിക്കായി മലയാളികള്‍ വോട്ട് ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞത്
Post Your Comments