Latest NewsIndia

ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു: ബന്ദ്

ഭുവനേശ്വര്‍•ഒഡിഷയിലെ ഖോര്‍ദ പട്ടണത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേതാവിനെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ചുകൊന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റായിരുന്ന മംഗുലി ജെനയാണ് ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലെ രാത്രിയില്‍ കൊല്ലപ്പെട്ടത്.

ഖോര്‍ദ അസംബ്ലി സീറ്റിലെ സ്ഥാനാര്‍ത്ഥിയുടെ വീടിന് സമീപം പ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു സംഭവം.

അക്രമികള്‍ നാല് റൗണ്ട് വെടിവെച്ചതായി പോലീസ് പറഞ്ഞു. ഇതില്‍ രണ്ടെണ്ണമാണ് ജെനയ്ക്ക് കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ ജെനയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പട്ടണത്തില്‍ തിങ്കളാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ബി.ജെ.പി ബന്ദ് നടത്തി. കൊലപാതകികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button