ദുബായ്•ഗര്‍ഭനിരോധന ഉറകളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ദുബായ് വിമാനത്താവളത്തില്‍ പിടിയിലായി.
49 കാരായ പെറുവിയന്‍ സ്വദേശിയാണ് പിടിയിലായത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു.
കഴിഞ്ഞ ഫെബ്രുവരി 10 ന് ദുബായ് വിമാനത്താവളം വഴി ഈജ്പ്തിലേക്ക് പോകുമ്പോഴാണ് പ്രതി പിടിയിലായത്. ഇദ്ദേഹത്തിന്റെ ലഗേജില്‍ നിന്നും വലിയ അളവില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ കോണ്ടങ്ങളില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ എന്ന് സംശയിക്കുന്ന വെളുത്ത പൊടി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ ദുബായ് പോലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറി.
ലാബ് പരിശോധനയില്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത് കൊക്കെയ്ന്‍ തന്നെയാണെന്ന് കണ്ടെത്തി. 2.3 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചത്.
കേസിന്റെ വിചാരണ ഏപ്രില്‍ 22 ന് തുടരും.
Post Your Comments