Latest NewsUAEGulf

റമദാന്‍ ദിനങ്ങളില്‍ ഭക്ഷ്യ സുരക്ഷക്കായി ഷാര്‍ജ മുനിസിപ്പാലിറ്റി നോട്ടീസ് പുറപ്പെടുവിച്ചു

ഷാര്‍ജ:   റമദാന്‍ ആഘോഷ നാളുകളില്‍ ഷാര്‍ജയിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷാര്‍ജ മുനിസിപ്പാലിറ്റി ഇതുമായി ബന്ധപ്പെട്ട് 2 നോട്ടീസുകള്‍ ഇറക്കി . ഒന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം സംബന്ധമായതും മറ്റൊന്ന് ഭക്ഷ്യ വസ്തുക്കളുടെ വൃത്തിയും സംബന്ധമായതുമാണ്.

ഒന്നാമത്തെ നോട്ടീസിലാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സമയം ഈ ആഘോഷ ദിവസങ്ങളില്‍ നീട്ടി കിട്ടുന്നതിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. സ്ഥാപനങ്ങള്‍ക്ക് റമദാന്‍ ദിനം മുതല്‍ 3 ദിവസം ഈദുള്‍ ഫിത്തര്‍ വരെ സ്ഥാപനം സാധാരണയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്.

ഇതിനായി ഒന്നെങ്കില്‍ മുനിസിപ്പല്‍ ഇന്‍സ്പെക്ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടമെന്‍റ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 5 ലോ അല്ലെങ്കില്‍ ഓണ്‍ലെെനായി www.shjmun.gov.ae എന്ന വെബ്സെെറ്റിലോ അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 06-5931515 ഈ നമ്പറിലും ബന്ധപ്പെടാം.

രണ്ടാമത്തെ നോട്ടിസില്‍ ആരോഗ്യപ്രദായകമായ വൃത്തിയുളള ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പ്രകാരം ഹെെപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ അതാത് ഊഷ്മാവില്‍ സൂക്ഷിക്കണമെന്ന് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അലക്ഷ്യമായി പുറത്ത് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ല എന്നും ഷാര്‍ജ മിുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button