ന്യൂഡല്‍ഹി: കോണ്‍ഗ്രസ് – ആംആദ്മി സഖ്യവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്. അപകടത്തിലായ രാജ്യത്തെ മോദി – അമിത് ഷാ ടീമില്‍ നിന്ന് രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തില്‍ നിന്നും കപില്‍ സിബല്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസുമായി സഖ്യത്തിന് ഈ നിമിഷവും തയാറാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ മാത്രം സഖ്യം മതിയെന്ന നിലപാടാണ് കോണ്‍ഗ്രസിന്. എന്നാൽ ഡല്‍ഹിയില്‍ മാത്രമല്ല പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്നതാണ് ആംആദ്മിയുടെ ആവശ്യം. ഇതോടെയാണ് ഡല്‍ഹിയിലെ സഖ്യചര്‍ച്ചകള്‍ വഴിമുട്ടിയത്.
Post Your Comments