ജവഹര്‍ നഗര്‍ : . അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്ര തിഷ്ഠിക്കാന്‍ തയ്യാറാക്കിയ ബിആര്‍ അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തളളി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദ് സെന്‍ട്രല്‍ മാളിന് സമീപം പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കിയ പ്രതിമയാണ് തകര്‍ത്തനിലയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടത്തിയത്. ജയ് ഭീം സൊസൈറ്റി പ്രവര്‍ത്തകരുടെ നേതൃത്ത്വത്തിലായിരുന്നു പ്രതിമ മാളില്‍ സ്ഥാപിക്കാനിരുന്നത്.
എന്നാല്‍ പ്രതിമയുമായി മാളിലെത്തിയ പ്രവര്‍ത്തകരെ പ്രതിമ സ്ഥാപിക്കുന്നതിന് അനുവാദമില്ലെന്നു കാണിച്ച് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അനുവാദം വാങ്ങിയിരുന്നു എന്ന വാദവും ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിമ കാലത്ത് 4 മണിവരെ പിടിച്ചുവെക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിമ മാലിന്യം കയറ്റുന്ന വാഹനത്തില്‍ കയറ്റി വിവിധ ഇടത്തിലേക്ക് മാറ്റി. തുടര്‍ന്ന് പ്രതിമ മാലിന്യ നിക്ഷേപിക്കുന്ന നഗരത്തിലെ പ്രധാന ഇടമായ ജവഹര്‍ നഗറില്‍ കൊണ്ടുവന്നത് ഇതിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ന്നത് പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായി വാക്കേറ്റവും മറ്റും ഉണ്ടാകുകയും ചെയ്തു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ എം ദാന കിഷോ അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്ന് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്ക് സമീപം അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചു.മാലിന്യം നിറയ്ക്കുന്ന ട്രക്കില്‍ അംബേദ്ക്കറുടെ പ്രതിമ കടത്തിയവര്‍ക്കെതിരേയും കമ്മീഷന്‍ നടപടിയെടുത്തു,
Post Your Comments