ജോധ്പൂര്‍: രാമ നവമി റാലിക്കിടയിൽ വര്‍ഗീയ ലഹള. ഇതോടെ ജനങ്ങൾ വാഹനങ്ങള്‍ക്കും വീടുകൾക്കും തീയിട്ടു. രാജസ്ഥാനിലെ സൂര്‍സാഗറിലാണ് സംഭവം നടന്നത്. ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്.
സംഘർഷം കനത്തതോടെ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ചെറിയ തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു റാലിക്കിടയിൽ ഉണ്ടായ സംഘർഷം. എന്നാൽ പോലീസ് ആക്രമണം നടക്കാതിരിക്കാൻ പോലീസ് ഒന്നും ചെയ്തില്ലെന്ന് സമീപവാസികൾ പറഞ്ഞു.
ശനിയാഴ്ച ഒരു ഹിന്ദു കുടുംബത്തെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഹിന്ദു -മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു. പോലീസിൽ ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് സഹായം ലഭ്യമായില്ലെന്ന് ആക്രമിക്കപ്പെട്ട കുടുംബം ആരോപിക്കുന്നു.എന്നാല്‍ റാം നവമി റാലി കടന്നു പോകുന്നതിനെത്തുടര്‍ന്നാണ് കൃത്യസമയത്ത് എത്താന്‍ കഴിയാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നത്.
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
Post Your Comments