Latest NewsElection NewsIndia

വിവിപാറ്റ് വിഷയം ; പ്രതിപക്ഷം കോടതിയിലേക്ക്

ഡൽഹി : വിവി പാറ്റ് വിഷയത്തിൽ പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്.സുപ്രീംകോടതിയുടെ തീരുമാനത്തിൽ ത്യപ്തിയില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷം പറഞ്ഞു. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന് പ്രതിപക്ഷം പറഞ്ഞു.

വിവി പാറ്റ് എണ്ണുന്നത് വർധിപ്പിക്കാൻ സുപ്രീം കോടതി മുമ്പ് നിർദ്ദേശിച്ചിരുന്നു.ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി അറിയിക്കുകയും ചെയ്തു. നേരത്തെ ഒരു മെഷീൻ എണ്ണാനായിരുന്നു തീരുമാനിച്ചിരുന്നത് . വോട്ടിങ് യന്ത്രത്തിന്റെ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു . പ്രതിപക്ഷ കക്ഷികളുടെ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button