ഹൈദരാബാദ്: കാമുകിയെ വിവാഹം ചെയ്യാന്‍ താല്പര്യമില്ലാത്തിനാല് കൊന്ന് ഓടയില്‍ തളളി. ഹൈദരാബാദിനടുത്ത മേഡ്ചലിലാണു സംഭവം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ 25 കാരിയായ യുവതിയേയാണ് മെക്കാനിക്കല്‍ എഞ്ചിനിയറായ യുവാവ് കൊലപ്പെടുത്തിയത്. കാമുകനായ ബിഹാര്‍ സ്വദേശിയായ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്യൂട്ട്കേസ് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സുനിലും കൊല്ലപ്പെട്ട പെണ്‍കുട്ടിയും ഹൈദരാബാദിലാണു ജോലി ചെയ്തിരുന്നത്.
കാമുകനായ സുനില്‍ വിദേശത്തേക്ക് പോകുന്നതിനെ തുടര്‍ന്ന് യുവതിയും ഒപ്പം പോകുന്നതിന് ഒരുങ്ങി. തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ കാമുകനൊപ്പം വിടാന്‍ ഒരുങ്ങി. തുടര്‍ന്ന് യുവാവ് വിദേശത്തേക്ക് പോകാതെ യുവതിയുമായി ഒരു ദിവസം ലോഡ്ജില്‍ താമസിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി സ്യൂട്ട് കേസിലേക്കി ഓടയില്‍ തളളുകയായിരുന്നു.
Post Your Comments