ശബരിമല : ശബരിമല വിഷയത്തില്‍ ആര്.എസ്എസിനും ബിജെപിയ്ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സന്നിധാനത്തു കലാപമുണ്ടാക്കിയും പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്നും ആചാരങ്ങള്‍ ലംഘിച്ചവര്‍ ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ അവകാശമില്ല. ശബരിമല കര്‍മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആര്‍എസ്എസുകാരനാണ്. കേരളത്തെ വിഷലിപ്തമാക്കുന്നതിനു വര്‍ഗീയഭിന്നിപ്പുണ്ടാക്കാന്‍ ചിദാനന്ദപുരിയെ ആര്‍എസ്എസ് ഉപയോഗിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സുപ്രീംകോടതിയില്‍ 12 വര്‍ഷം കേസ് നടന്നിട്ടും ബിജെപി കക്ഷിചേര്‍ന്നില്ല. വിധി വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരോ ബിജെപി പ്രതിനിധികളോ പുനഃപരിശോധനാ ഹര്‍ജി നല്‍കിയില്ല. ഓര്‍ഡിന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. അധികാരത്തില്‍ വീണ്ടും എത്തിയാല്‍ സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പുനഃപരിശോധനാഹര്‍ജിയിലെ വാദം പൂര്‍ത്തിയായ സ്ഥിതിക്ക് അതു നടക്കില്ലെന്നും കോടിയേരി പറഞ്ഞു
Post Your Comments