Latest NewsElection NewsIndiaElection 2019

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമില്‍ പ്രവേശിച്ച്‌ ചിത്രം പകര്‍ത്തിയ ടി.ആര്‍.എസ്. പ്രവര്‍ത്തകൻ പിടിയിൽ

ഹൈദരാബാദ്: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിൽ അനധികൃതമായി പ്രവേശിച്ച്‌ ചിത്രം പകര്‍ത്തിയ ടി.ആര്‍.എസ്. പ്രവര്‍ത്തകൻ പിടിയിൽ. തെലങ്കാനയിലെ മല്‍ഖജ്ഗിരി ലോക്‌സഭ മണ്ഡലത്തിൽ ടി.ആര്‍.എസ്. സ്ഥാനാര്‍ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍. വെങ്കിടേഷിനെയാണ് പോലീസ്  അറസ്റ്റ് ചെയ്തത്.

ബോഗറാമിലെ ഹോളിമേരി കോളേജിൽ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. മുറിയില്‍ പ്രവേശിച്ച വെങ്കിടേഷ് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി പ്രചരിപ്പിക്കുകയും സംഭവം ശ്രദ്ധയില്‍പ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ഉടന്‍തന്നെ ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വെങ്കിടേഷ് ഇപ്പോൾ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button