ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ’83’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തില്‍ കപിലിന്റെ വേഷം കൈകാര്യം ചെയ്യുന്ന രണ്‍വീര്‍ സിങ്ങാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ 1983ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ’83’ ന്റെ പ്രമേയം.
2020 ഏപ്രില്‍ 10ന് പുറത്തിറങ്ങുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ കൃഷ്ണമാചാരി ശ്രീകാന്തായി തമിഴ്നടന്‍ ജീവ വേഷമിടുന്നു. ശ്രീകാന്തിനെ അവതരിപ്പിക്കാനായി ജീവ ഏഴ് കിലോയോളം ഭാരം കുറച്ചിരുന്നു.
1981 മുതല്‍ 1993വരെ ഇന്ത്യന്‍ നിരയിലുണ്ടായിരുന്ന ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. ചിരാഗ് പാട്ടീല്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, പങ്കജ് ത്രിപാഠി, സര്‍താജ് സിങ്, താഹിര്‍ രാജ് ബാസിന്‍, സാക്യുബ് സലിം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുക. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ധര്‍മ്മശാലയില്‍ ക്രിക്കറ്റ് പരിശീലനത്തിലാണ് താരങ്ങള്‍.
ക്രിക്കറ്റ് ലോകത്തെ അതികായന്‍മാരായിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ലോഡ്‌സില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പുയര്‍ത്തിയതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറിമറിഞ്ഞത്. ശരാശരി ടീമായിരുന്ന ഇന്ത്യ ലോകകപ്പ് നേട്ടത്തോടെ ലോക ക്രിക്കറ്റിലെ വന്‍ ശക്തികളിലൊന്നായി വളര്‍ന്നു.
Post Your Comments