കോഴിക്കോട്: കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകർക്കെതിരെ കേസെടുത്തു. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച വിജയ് സങ്കൽപ് റാലിയിൽ പങ്കെടുക്കാനെത്തിയ മോദിയ്ക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെയാണ് കേസ്. കസബാ പോലീസാണ് കേസെടുത്ത്.
കിസാൻ മഹാസംഘിന്റെ മൂപ്പതോളം പ്രവർത്തകരാണ് മോദിക്കതിരെ പോസ്റ്റർ പ്രചാരണം നടത്തിയത്. ഇതിനു ശേഷം ഇവര്‍ പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങിയിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിക്കൂര്‍ കരുതൽ തടങ്ങലിൽ വച്ച്
വെള്ളയാഴ്ച രാത്രി 11ന് ജാമ്യത്തിൽ വിടുകയായിരുന്നു. ഇവർക്കെതെരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം മോദിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയാണ് പ്രതിഷേധമെന്ന് കിസാൻ മഹാസംഘ് പ്രവർത്തകർ പറഞ്ഞു. മോദി കർഷകരുടെ കാലൻ ആണ്. മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുന്നിടത്തെല്ലാം പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രവർത്തകർ അറിയിച്ചു.
Post Your Comments