ഇസ്ലാമാബാദ് : പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക് പേര്‍ക്കു പരിക്കേറ്റു. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ കത്വയിലെ ജനത്തിരക്കേറിയ ചന്തയിലാണ് സ്ഫോടനമുണ്ടായത്. പച്ചക്കറി കടയിലെ ഉരുളക്കിഴങ്ങ് ചാക്കില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. കട പൂര്‍ണമായും നശിച്ചു. സമീപത്തെ പല കടകളും കേടുപാടുകളുണ്ടായി. 21 പേര് കൊല്ലപ്പെട്ട ആക്രമണം ഹസാര വിഭാഗത്തില്‍ പെട്ട ശിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചായിരുന്നെന്നാണ് സംശയിക്കുന്നത്. ഹസാരക്കാര് മാത്രമല്ല ദുരന്തത്തിന് ഇരയായിട്ടുള്ളത്.
മൊത്തക്കച്ചവടക്കാരില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങി നഗരങ്ങളിലെ കടകളില്‍ കച്ചവടം നടത്താന്‍ ഹസാരകളും മറ്റുള്ളവരും ദിവസേന രാവിലെ ചന്തയില്‍ എത്താറുണ്ട്. കൊല്ലപ്പെട്ടവരില്‍ 7 പേര് ഹസാര വിഭാഗക്കാരാണ്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ഇമ്രാന് ഖാന് അന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments