KeralaLatest NewsElection News

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു അഡ്ജസ്റ്റ്‌മെന്റിലാണ് പ്രവര്‍ത്തിക്കുന്നത് : മന്ത്രി.എം.എം.മണി

കൊടുമണ്‍ : രാജ്യത്ത് ബിജെപി തീവ്ര വര്‍ഗീയതയും കോണ്‍ഗ്രസ് മൃദു വര്‍ഗീയതയും ആണ് വളര്‍ത്തുന്നത് എന്ന് മന്ത്രി എം.എം. മണി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഐക്കാട് കരിവിലാക്കോട് നടന്ന കുടുംബസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കി. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കൂട്ടാക്കാത്തതു ഈ താല്‍പര്യത്തിന്റെ ഭാഗമായാണ്.

രാജ്യത്ത് കലാപം ഉണ്ടാക്കി വോട്ടു നേടുകയാണ് ലക്ഷ്യം. ഇതൊന്നും തടയാന്‍ ഇവിടത്തെ കോണ്‍ഗ്രസിന് ആവുന്നില്ല.അവര്‍ തമ്മില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുക ആണ്.കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സ്ത്രീകളുടെ പ്രായം നിരീക്ഷിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത് ശബരിമല വികസനത്തിനായി 739 കോടി നല്‍കിയിട്ടുണ്ട്. ഞാനൊരു നിരീശ്വര വാദി ആണ്. എന്നാല്‍ വിശ്വാസികളുടെ കൂടെയാണ് എന്നും സര്‍ക്കാര്‍. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നതോടെ മാറ്റം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്ത് മാറ്റം ഉണ്ടാകാന്‍ ആണ്. മുന്‍ വര്‍ഷങ്ങളില്‍ രാഹുല്‍ വിജയിച്ച മണ്ഡലങ്ങളിലെ അവസ്ഥ കണ്ടാല്‍ അവ മനസ്സിലാകും.സര്‍വ മേഖലയിലും വികസനം കൊണ്ടുവന്ന സര്‍ക്കാരാണിത്. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കി.

മഴയുടെ കാഠിന്യം കൊണ്ടാണ് പ്രളയം ഉണ്ടായത്. പ്രളയം മനുഷ്യ നിര്‍മിതം ആണെന്ന് പറയുന്ന പ്രതിപക്ഷനേതാവ് മണ്ടത്തരം വിളമ്പുന്നു. സോളര്‍ കേസുകളില്‍ മുങ്ങിയ സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസിന് ഉള്ളത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ കഴിവുള്ളവര്‍ ആണെന്നും അവരെ ജനങ്ങള്‍ തിരഞ്ഞെടുക്കും എന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button