കൊച്ചി: കൊച്ചി മെട്രോയ്ക്ക് വേണ്ടി കാനറാ ബാങ്കില്‍ നിന്ന് വായ്പ എടുത്തതിന്റെ വിശദാംശങ്ങള്‍ അന്നത്തെ ധനകാര്യമന്ത്രിയോട് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 10. 8 ശതമാനം പലിശ നിരക്കില്‍ യുഡിഎഫ് ഭരണകാലത്ത് 1300 കോടി വായ്പ വാങ്ങിയതിനെപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ് കഴിഞ്ഞ ദിവസം നിര്യാതനായ കെ എം മാണിയോട് കണക്ക് ചോദിക്കാന്‍ ചെന്നിത്തല പറഞ്ഞത്.
കാനറാ ബാങ്കിന്റെ അടിസ്ഥാന വായ്പാ നിരക്കിനേക്കാള്‍ 0.6 ശതമാനം അധികപലിശക്കാണ് യുഡിഎഫ് സര്‍ക്കാര്‍ വായ്പയെടുത്തതെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണമെന്നും മന്ത്രി ഡോ. ടി എം തോമസ് ഐസക് കഴിഞ്ഞ ആവശ്യപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ ഉരുണ്ടുകളി. കനറാ ബാങ്കില്‍ നിന്നുള്ള വായ്പയ്ക്ക് ഏഴു വര്‍ഷത്തെ മൊറട്ടോറിയം ഉണ്ടെന്നും ഫ്‌ളാറ്റ് നിരക്കിലുള്ള പലിശയാണെന്നും പറഞ്ഞ ചെന്നിത്തല സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കില്‍ നിലവിലുള്ളതിനേക്കാള്‍ കൂടിയ പലിശ നിരക്കില്‍ വായ്പ വാങ്ങിയത് എന്തിനെന്ന ചോദ്യത്തോട് മൗനം പാലിച്ചു.
Post Your Comments