KeralaLatest News

പാപ്പാനെ ആന ചുഴറ്റി എറിഞ്ഞു കൊന്ന സംഭവം: ആനയുടെ പ്രകോപനത്തിന് കാരണം ഇങ്ങനെ

പുതിയ പാപ്പാന്‍മാരുടെ പരിചരണത്തിലെ വീഴ്ചയാകാം ആനെയെ പ്രകോപിപ്പിച്ചതെന്നും ഉടമസ്ഥന്‍

വര്‍ക്കല: ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഇത്സവത്തിന് കൊണ്ടു വന്ന ആന പാപ്പാനെ ചുഴറ്റി എറിഞ്ഞു കൊന്നു. ആനയുടെ പ്രകോപനത്തിന് കാരണം പാപ്പാന്‍മാരുടെ പരിചരണത്തിലെ വീഴ്ചയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊടും ചൂടില്‍ വെള്ളവും തീറ്റയും നല്‍കാന്‍ വൈകിയതാണ് ആനയുടെ ആക്രമണത്തിന് കാരണം.

ഉത്സവത്തിന് ശേഷം താട്ടടുത്ത പറമ്പില്‍ തളച്ചിരുന്ന പുത്തന്‍കുളം രാജശേഖരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനെ എറിഞ്ഞു കൊന്നത്.  വെള്ളിയാഴ്ച രാവിലെ ആനക്ക് തീറ്റ കൊടുക്കാനെത്തിയ ഒന്നാ പാപ്പാനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിരുന്നു. തുടര്‍ന്ന് എല്ലിന് ഒടിവ് പറ്റിയ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ആന രണ്ടാം പാപ്പാനേയും ആക്രമിച്ചത്. ഏഴുകോണ്‍ കരിയിപ്ര സ്വദേശിയായ ബൈജു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രണ്ടുദിവസം മുമ്പ് മാത്രമാണ് ഇയാള്‍ ആനയുടെ രണ്ടാം പാപ്പാനായി ജോലിയില്‍ പ്രവേശിച്ചത്.

ആനക്ക് മദപ്പാടോ മറ്റ് ശാരീരിക പ്രശനങ്ങളോ ഇല്ലെന്ന് എലിഫെന്റ് സ്‌ക്വാഡ് അറിയിച്ചു. അതേസമയം ആന ഇതുവരെ ആരേയും ഉപദ്രവിച്ച ചരിത്രമില്ലെന്നും പുതിയ പാപ്പാന്‍മാരുടെ പരിചരണത്തിലെ വീഴ്ചയാകാം ആനെയെ പ്രകോപിപ്പിച്ചതെന്നും ഉടമസ്ഥന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button