കര്‍മസമിതി രാഷ്ട്രീയപ്പാര്‍ട്ടിയോ പ്രസ്ഥാനമോ അല്ലെന്ന് സ്വാമി ചിദാനന്ദപുരി. ശബരിമല ജനങ്ങളെ ഓര്‍മപ്പെടുത്തും. തിരഞ്ഞെടുപ്പ് ചട്ടം ശബരിമല കര്‍മസമിതിക്ക് ബാധകമാകില്ല. അതിനാണ് ധര്‍ണയെന്നും ചിദാനന്ദപുരി പറഞ്ഞു. ശബരിമല യുവതിപ്രവേശം സജീവ തിരഞ്ഞെടുപ്പ് വിഷയമാക്കി മുന്നോട്ടു പോകുകയായാണ് ശബരിമല കര്‍മ സമിതി. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന് വ്യാപക പ്രചാരണത്തിന് പിന്നാലെ തെരുവിലും പ്രചാരണം ശക്തമാക്കുകയാണ്.
അതേസമയം കര്‍മസമിതിക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതൃത്വം വ്യക്തമാക്കി. സമിതിയുടെ മറവിലുള്ളത് ആര്‍എസ്എസ് ആണ്. നാമജപത്തിനെതിരെയും പരാതി നല്‍കുമെന്നു എല്‍ഡിഫ് അറിയിച്ചു. ഇന്ന് ശബരിമല കര്‍മസമതിയുടെയും അയ്യപ്പസേവാസമാജത്തിന്റെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണയിലൂടെ നേരിട്ടുള്ള പ്രചാരണമാണ് ലക്ഷ്യം.
എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായി പിന്‍തുണ പ്രഖ്യാപിച്ച അയ്യപ്പ സേവ സമാജലും ശബരിമല കര്‍മ സമിതിയും ശബരിമലയെ തിരഞ്ഞെടുപ്പ് പ്രചരമാക്കുകയാണ്. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന ശബരിമല കര്‍മസമിതിയുടെ ബാനറുകള്‍ക്കും വീടുകള്‍ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കര്‍മസമതി തീരുമാനം. ഇതിനെതിരെ നേരത്തെ ഇടതുമുന്നണി പരാതി നല്‍കിയിരുന്നു.
Post Your Comments